സ്വര്‍ണവിലയിലെ ഇടിവ് ; നിക്ഷേപാവസരമാക്കി മാറ്റി സ്വദേശികള്‍

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വര്‍ണവില ഇടിഞ്ഞതോടെ നിക്ഷേപാവസരമായി കണ്ട് വാങ്ങിക്കൂട്ടി സ്വദേശികള്‍. കുവൈത്തികള്‍ പൊതുവെ സ്വര്‍ണാഭരണങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നവരല്ലെങ്കിലും നിക്ഷേപമായി കണ്ട് വാങ്ങുന്നതായാണ് വിപണിയില്‍നിന്നുള്ള വിവരം.

കഴിഞ്ഞ ജൂണിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് വിലയിടിഞ്ഞപ്പോള്‍ കച്ചവടം വര്‍ധിപ്പിച്ചതായി വ്യാപാരികള്‍ പറയുന്നു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16.800 ദീനാര്‍, 22 കാരറ്റ് 16.400 ദീനാര്‍, 21 കാരറ്റ് 15.650 ദീനാര്‍, 18 കാരറ്റ് 13.400 ദീനാര്‍ എന്നിങ്ങനെയാണ് വില രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ ജൂണിന് ശേഷമുള്ള കുറഞ്ഞവിലയാണ്.

Top