സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞു. 38,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയായി. ഇന്നലെ പവന് 80 രൂപ കൂടി 38,200 രൂപയും ഗ്രാമിന് 10 രൂപ കൂടി 4775 രൂപയുമായിരുന്നു.

ജൂണ്‍ 15നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 37,720 രൂപയായിരുന്നു അന്ന് ഒരുപവന്‍ സ്വര്‍ണത്തിന് വില.

ജൂണ്‍ 11 മുതല്‍ 13 വരെ 38,680 രൂപയാണ് ഒരു പവന് ഉണ്ടായിരുന്നത്. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില. ജൂണ്‍ ഒന്നാം തിയ്യതി ഒരു പവന് 38,000 രൂപയായിരുന്നു.

Top