സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

അതേസമയം ഇന്ന് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയില്‍നിന്ന് 1 രൂപ കുറഞ്ഞ് 81 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വര്‍ണവില കുത്തനെ ഉയരണാനുള്ള കാരണം. ചൈനയില്‍ പുതിയ വൈറസ് പടര്ന്നുനവെന്നുമുള്ള വാര്‍ത്തയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായി.

Top