സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 37400 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4675 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഇന്നലെ പവന് 640 രൂപ കുറഞ്ഞ് 37480 രൂപയായിരുന്നു. ഒരു ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്.

തിങ്കളാഴ്ച ഗ്രാമിന് 4765 ഉം പവന് 38120ഉം ആയിരുന്നു. 11ാം തീയ്യതി മുതല്‍ 13 വരെയായിരുന്നു ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില. അന്ന് 38,680 രൂപയായിരുന്നു പവന്. ജൂണ്‍ ഒന്നിന് 38000 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന് ഉണ്ടായിരുന്നത്.

പവന് 40,560 രൂപ ഉണ്ടായിരുന്ന മാര്‍ച്ച്‌ ഒമ്ബതിനാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില. ജനുവരി 10ന് 35,600 രൂപയായതാണ് താഴ്ന്നവില.

2020 ആഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു.

Top