സ്വര്‍ണ വിലയില്‍ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38,120 രൂപയായി. രണ്ടു ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4,765 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 കുറഞ്ഞ് 3,935 രൂപയായി.

സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. 66 രൂപയാണ് വെള്ളിയുടെ വിപണി വില.

Top