സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് 600 രൂപ കുറഞ്ഞതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. 37,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4645 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വില കുറഞ്ഞു. ഇന്നലെ വീണ്ടും ഉയർന്ന സ്വർണവില ഇന്ന് കുറയുകയായിരുന്നു.ഈ മാസത്തിന്റെ തുടക്കത്തിൽ 37,920 രൂപയായിരുന്നു വില.

Top