സ്വര്‍ണ വില താഴ്ന്നു; പവന് കുറഞ്ഞത് 360 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്ന വിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്. പവന് 360 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 38,400 രൂപയാണ് വില. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4800 രൂപ. ഈ മാസത്തിന്റെ തുടക്കത്തിൽ 38,480 രൂപയായിരുന്നു സ്വർണവില. ഏപ്രിൽ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. പിന്നീട് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.

ഏപ്രിൽ 18ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 39,880 രൂപയായി സ്വർണവില ഉയർന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വർധിച്ചത്. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരാഴ്ചക്കിടെ ആയിരത്തിൽപ്പരം രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ രണ്ട് ദിവസമായി 38,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. പിന്നാലെയാണ് ഇന്ന് 360 രൂപയുടെ ഇടിവുണ്ടായത്.

Top