സ്വർണവില കുത്തനെ താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും കുറഞ്ഞു. രാവിലെ ഉയർന്ന സ്വർണവില ഉച്ചയ്ക്ക് കുത്തനെ ഇടിയുകയായിരുന്നു. ഇന്ന് വീണ്ടും 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഉച്ചയ്ക്ക് ഇടിഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 36,960 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപയാണ് ഉച്ചയ്ക്ക് ഇടിഞ്ഞത്. രാവിലെ 10 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,620 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. രാവിലെ 10 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,815 രൂപയാണ്.

Top