സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,440 രൂപയിലെത്തിയാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,555 രൂപയിലേക്കെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന്റേത്.തുടര്‍ച്ചയായുള്ള വില ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണത്തിന് 240 രൂപ കൂടിയിരുന്നു. 620 രൂപയാണ് ഒരാഴ്ച കൊണ്ട് കുറഞ്ഞത്. 44,800 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം ഇന്നലെ സംസ്ഥാനത്ത് നടന്നത്.
കഴിഞ്ഞ മാസം സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 45,920 വരെയെത്തിയ സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. അന്താരാഷ്ട വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.