സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതുപ്പി തുടരുന്നു; ഇന്നും വര്‍ദ്ധനവ്, നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് ഉയര്‍ന്നത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,440 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ വര്‍ദ്ധിച്ച് 5,680 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം മെയ് മാസത്തിലാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്. മെയ് അഞ്ചാം തീയതി ഒരു പവന്‍ സ്വര്‍ണത്തിന് 45,760 രൂപയും, ഒരു ഗ്രാമിന് 5,750 രൂപയുമായിരുന്നു. ഇതാണ് സ്വര്‍ണത്തിന്റെ സര്‍വ്വകാല റെക്കോര്‍ഡ് നിരക്ക്. നിലവിലെ വര്‍ദ്ധനവ് തുടരുകയാണെങ്കില്‍, ചരിത്രത്തിലെ ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില വീണ്ടും എത്താന്‍ സാധ്യതയുണ്ട്.

ഇസ്രയേല്‍-ഹമാസ് യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ കയറ്റിറക്കങ്ങള്‍ വരും ദിവസങ്ങളിലും കേരളത്തിലെ സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Top