സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു: പവന് 28,480 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.പവന് 28,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,560 രൂപയാണ് വില. വിവാഹ സീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സ്വര്‍ണവില കുതിച്ചുയരുകയാണ്.

എന്നാല്‍ സ്വര്‍ണവില മുകളിലേക്ക് കുതിക്കുമ്പോഴും ദുബായില്‍ നിന്നു സ്വര്‍ണം വാങ്ങുന്നതാണ് ലാഭകരമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ദുബായ് സന്ദര്‍ശിക്കാന്‍ വരുന്നവര്‍ സ്വര്‍ണം വാങ്ങി നാട്ടില്‍ കൊണ്ടുപോകുമ്പോള്‍ ഒരു പവന് കുറഞ്ഞത് 1800 രൂപയിലധികം ലാഭം ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Top