സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു; പവന് 28,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 120 രൂപ വര്‍ദ്ധിച്ച് 28,200 രൂപയിലാണ് ഇന്ന്‌ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,525 രൂപയാണ് വില. ഇന്നലെ രാവില പവന് 27,960 രൂപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം വില വര്‍ദ്ധിച്ച് 28,080 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വര്‍ദ്ധിച്ചിരിക്കുന്നത്‌.

സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്

Top