സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. രണ്ടു ദിവസമായി 35,280 രൂപയില്‍ തുടരുകയായിരുന്നു.  ആഗോള വിപണിയില്‍ ഡോളര്‍ കരുത്തു നേടിയതോടെ സ്വര്‍ണവിലയെ ബാധിച്ചു.

സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,774.96 ഡോളറായാണ് കുറഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.4ശതമാനം കുറഞ്ഞ് 46,881 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

 

Top