സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തിലാണ്. യുഎസിലെ ഉപഭോക്തൃ വില സൂചിക ഉയര്‍ന്നതാണ് വിലയില്‍ പ്രതിഫലിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 0.25ശതമാനം വര്‍ധിച്ച് 48,662 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

 

Top