സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. പവന്റെ വില 140 രൂപ കൂടി 35,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4455 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് നേരിയ തോതില്‍ ഉയര്‍ന്ന് 1,796.07 നിലവാരത്തിലെത്തിയിരുന്നു.

യുഎസ് ഫെഡറല്‍ റിസര്‍വ് ഉടനെ പലിശ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഖ്യാപനം സ്വര്‍ണ വിപണിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.

 

Top