സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. ചൊവാഴ്ച പവന്റെ വില 160 രൂപ കൂടി 35,560 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4445 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയില്‍ നേരിയ ഇടിവുണ്ടായി. ട്രോയ് ഔണ്‍സിന് 1,801.78 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡോളര്‍ സൂചിക ഉയര്‍ന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 0.19ശതമാനം താഴ്ന്ന് 47,495 രൂപയിലെത്തി. മുന്‍വ്യാപാര ദിനത്തിലുണ്ടായ കുതിപ്പ് നിലനിര്‍ത്താനായില്ല.

 

Top