സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ബുധനാഴ്ച പവന്റെ വില 200 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന്റെ വില 25 രൂപ വര്‍ധിച്ച് 4465 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയുടെ വര്‍ധനവാണുണ്ടായത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 0.2ശതമാനം കൂടി 1,800.42 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണത്തിന്റെ വില. ഡോളര്‍ നേരിയതോതില്‍ ദുര്‍ബലമായതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.15ശതമാനം വര്‍ധിച്ച് 47,800 രൂപയുമായി. അഞ്ചുദിവസത്തിനിടെ 1,500 രൂപയുടെ വര്‍ധനവാണുണ്ടായത്.

 

Top