സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയില്‍ 1560 രൂപയുടെ ഇടിവാണുണ്ടായത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.6ശതമാനം താഴ്ന്ന് ഔണ്‍സിന് 1,784.16 ഡോളറിലെത്തി. ഈയാഴ്ച മാത്രം ആഗോള വിപണിയിലുണ്ടായ വിലയിടിവ് അഞ്ചുശതമാനമാണ്. ഫെഡ് റിസര്‍വിന്റെ പലിശ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനമാണ് വിപണിയെ ബാധിച്ചത്.

കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.33ശതമാനം ഉയര്‍ന്നു. 47,112 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

 

Top