സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ 35,640 രൂപയായി വില. ഗ്രാമിന്റെ വില 4490 രൂപയില്‍ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ടു ദിവസത്തിനുള്ളില്‍ പവന്റെ വിലയില്‍ 580 രൂപയുടെ കുറവാണുണ്ടായത്.

ആഗോള തലത്തില്‍ ഓഹരി സൂചികകള്‍ കുതിച്ചതോടെ സ്‌പോട് ഗോള്‍ഡ് വിലയില്‍ കുറവുണ്ടായി. ട്രോയ് ഔണ്‍സിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ വില കുറഞ്ഞു. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ ഫ്യൂച്ചേഴ്‌സ് വില 47,478 രൂപയിലേക്കാണ് താഴ്ന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

 

Top