സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആറുദിവസത്തിനിടെ പവന്റെ വിലയില്‍ 520 രൂപയുടെ കുറവാണുണ്ടായത്.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 0.1ശതമാനം കുറഞ്ഞ് 1,802.05 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ഡോളര്‍ കരുത്തുനേടിയതും പുറത്തവരാനിരിക്കുന്ന യുഎസിലെ തൊഴില്‍ ഡാറ്റയുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,498 രൂപ നിലവാരത്തിലാണ്. ഒരുമാസത്തെ താഴ്ന്ന വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വിലയിടിവുണ്ടായി.

 

Top