സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില മൂന്നാമത്തെ ദിവസവും കൂടി. പവന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന് 35 രൂപ കൂടി 4525 രൂപയുമായി. ഇതോടെ പവന്റെ വില 36,200 രൂപയായി. 35,920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,827.28 ഡോളറിലെത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തല്‍ക്കാലം ഉയര്‍ത്തേണ്ടെന്ന തീരുമാനമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. ഡോളറിന്റെ തളര്‍ച്ചയും സ്വര്‍ണം നേട്ടമാക്കി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 48,254 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

 

Top