സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച്. 4470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ബംഗളൂരുവില്‍ 22 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 44,150 രൂപയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം), 48,160 രൂപയാണ്. ഹൈദരാബാദില്‍ 22 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 44,150 രൂപയാണ്. 24 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 48,160 രൂപയാണ്.

 

Top