സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,896.03 ഡോളര്‍ നിലവാരത്തിലേക്ക് താഴുകയുംചെയ്തു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും കടപ്പത്ര ആദായം വര്‍ധിച്ചതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,980 രൂപ നിലവാരത്തിലാണ്. സിവല്‍ ഫ്യൂച്ചേഴ്‌സ് ആകട്ടെ(കിലോഗ്രാമിന്) 64,658 രൂപയിലേക്കും താഴന്നു.

 

Top