സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 23,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച പവന് 120 രൂപ ഉയര്‍ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്.

പവന് 23,720 രൂപയിലും ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.

Top