മാറ്റമില്ലാതെ സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണ വില മാറിമറിഞ്ഞത്.

രാവിലെ 320 രൂപയുടെ വര്‍ദ്ധനവുണ്ടായി. എന്നാല്‍ ഉച്ചയോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 200 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 38,200 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നലെ ഉച്ചയോടെ 25 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,775 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നലെ രാവിലെ 40 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്നലെ ഇടിഞ്ഞിരുന്നു. 20 രൂപയാണ് കുറഞ്ഞത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്.

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയാണ്.

Top