മാറ്റമില്ലാതെ സ്വർണവില; പവന് 37,840 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ സ്വർണവിലയിൽ മാറ്റമില്ല. രണ്ട് ദിവസം തുടർച്ചയായി സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. രണ്ട് ദിനംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 35 രൂപ കുറഞ്ഞു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4730 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,900 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Top