മാറ്റമില്ലാതെ സ്വര്‍ണവില; വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായിരുന്നു. 80 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46080 രൂപയാണ്. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടില്ല എന്നത് വിവാഹ വിപണിയിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4780 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Top