സ്വര്‍ണവില പവന് 24,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില ഇടിയുന്നത്. 24,640 രൂപയാണ് പവന് ഇന്നത്തെ വില.

ഗ്രാമിന് 20 രൂപ താഴ്ന്ന് 3,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Top