സ്വര്‍ണവില പവന് 24,400 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. സ്വര്‍ണവില ഗ്രാമിന് 3050 രൂപയായിരിക്കുകയാണ്. പവന് 24,400 രൂപയുമായി. ഇതോടെ സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തിലെത്തിയിരിക്കുകയാണ്.

സ്വര്‍ണവിലയില്‍ ഇന്ന് 400 രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും,വിവാഹ സീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണമായിരിക്കുന്നത്.

അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ നിരക്ക് 1302 ഡോളറാണ്. 2012ല്‍ ഗ്രാമിന് 3030 രൂപ എന്നതായിരുന്നു ഇത് വരെയുള്ള റെക്കോര്‍ഡ്.

Top