സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഇന്ന് സ്വർണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് വിപണിവില 4610 രൂപയും പവന് 36,880 രൂപയുമായി.അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ഔൺസിന് 1631 ഡോളർ വരെയെത്തി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും ഒരു പവന് 120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4670 രൂപയും 22 കാരറ്റ് സ്വർണം പവന് 37360 രൂപയായിരുന്നു ഇന്നലത്തെ വിപണി വില.

Top