സ്വര്‍ണ വില; പവന് 400 രൂപ കുറഞ്ഞ് 25,280 രൂപയിലെത്തി

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ കുറവ്. പവന് 400 രൂപ കുറഞ്ഞ് 25,280 രൂപയിലും ഗ്രാമിന് 50 രൂപ കുറഞ്ഞ് 3,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായത്. ചൊവ്വാഴ്ച പവന് 280 രൂപ വര്‍ധിച്ച് 25,680 എന്ന സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു.

Top