സ്വര്‍ണവില കൂടി; പവന് 240 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ താഴ്ന്ന സ്വർണവില ഇന്ന് പവന് 240 രൂപയാണ് വർധിച്ചത്. 38,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 37,280 രൂപയായിരുന്നു സ്വർണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരവും രേഖപ്പെടുത്തി. പിന്നീടുള്ള വില താഴുന്നതാണ് ദൃശ്യമായത്. എന്നാൽ ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.

Top