സ്വര്‍ണ വില വീണ്ടും കൂപ്പുകുത്തി; ഒരു പവന് 35,920 രൂപയായി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കുറഞ്ഞു. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയായി. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,490 രൂപയാണ് ഇന്നത്തെ വില.

ഡിസംബര്‍ 31, ജനുവരി ഒന്ന് എന്നീ ദിനങ്ങളില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് വില കുറഞ്ഞത്. ഇന്നലെ 160 രൂപയും ഇന്ന് 280 രൂപയുമാണ് കുറഞ്ഞത്.

Top