സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്; പവന് 25800 രൂപയിലെത്തി

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. 280 രൂപ ഉയര്‍ന്ന് പവന് 25800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 25800 രൂപയാണ് വ്യാഴാഴ്ചത്തെ വില. ഇനിയും വില വര്‍ധിച്ചേക്കുമെന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്. ഗ്രാമിന് 3225 രൂപയാണ് വില.

കഴിഞ്ഞ ബജറ്റില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാവാന്‍ കാരണമായത്. ബജറ്റ് ദിനത്തില്‍ തന്നെ വില വര്‍ധന പ്രകടമായിരുന്നു. ഗ്രാമിന് 45 രൂപയാണ് അന്ന് മാത്രം വര്‍ധിച്ചത്. ഇന്ന് ഗ്രാമിന് വര്‍ധിച്ചിരിക്കുന്നത് 35 രൂപയാണ്. പവന് 280 രൂപയും.

വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിനും 12.5 ശതമാനം നികുതി ചുമത്തണമെന്നാണ് ബജറ്റിലെ നിര്‍ദേശം. വരുംദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത. രൂപയിലെ മൂല്യ വ്യതിയാനം, ഓഹരി വിപണികളിലെ അസ്ഥിരത എന്നിവയും സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്ന കാരണങ്ങളാണ്.

Top