സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 25,320 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ച പവന് 400 രൂപ ഉയര്‍ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ നില്‍ക്കുന്നത്.

പവന് 25,320 രൂപയിലും ഗ്രാമിന് 3,165 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കൂടിയ വിലയാണിത്.

Top