സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു; പവന് 24,920 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,392.19 ഡോളറാണ് ഇന്നത്തെ നിരക്ക്. 6.65 ഡോളറാണ് ഇന്ന് സ്വര്‍ണ നിരക്കിലുണ്ടായ വര്‍ധന.

Top