സ്വര്‍ണവില 80 രൂപ കൂടി; പവന് 37,440 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 80 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 4680 രൂപയായി. പവന് 37,440 രൂപയായി.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 24 കാരറ്റ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,899.04 ഡോളര്‍
നിലവാരത്തിലാണ്.

കോവിഡ് വ്യാപനത്തിലുള്ള ആശങ്ക തുടരുന്നതും യുഎസില്‍ ഉത്തജേന പാക്കേജ് സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകളുംമൂലം സ്വര്‍ണവിലയില്‍
ചാഞ്ചാട്ടം തുടരുകയാണ്.

Top