സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി 33,920 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4240 രൂപയുമായി. നാലു ദിവസം 33,800 രൂപ നിലവാരത്തിലായിരുന്നു വില.

ആഗോള വിപണിയില്‍ ഔണ്‍സിന് 0.3 ശതമാനം ഉയര്‍ന്ന് 1,733.31 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതുമാണ് സ്വര്‍ണം നേട്ടമാക്കിയത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 0.35 ശതമാനം ഉയര്‍ന്ന് 45503 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

 

Top