സ്വര്‍ണവില കൂടി; പവന് 440 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. 440 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 38,840 രൂപയായി. ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 38,480 രൂപയായിരുന്നു സ്വർണവില. ഏപ്രിൽ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. പിന്നീട് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.

ഏപ്രിൽ 18ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 39,880 രൂപയായി സ്വർണവില ഉയർന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വർധിച്ചത്. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്.

കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ വീണ്ടും കുറഞ്ഞിരുന്നു. ഇന്നലെ 360 രൂപയുടെ ഇടിവാണുണ്ടായത്.

Top