സ്വർണവില വീണ്ടും കൂടി; ഇന്നത്തെ വിപണി നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 4875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ 37,280 രൂപയായിരുന്നു സ്വർണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. നവംബർ 17ന് 39,000 രൂപയിലേക്ക് എത്തി ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരവും രേഖപ്പെടുത്തി.

പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നു. 24ന് വില ഉയർന്ന ശേഷം തുടർന്നുള്ള അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞദിവസം വീണ്ടും വില താഴ്ന്ന ശേഷം പിന്നീടുള്ള രണ്ടു ദിവസം വില ഉയരുന്നതാണ് കണ്ടത്.

Top