സ്വര്‍ണ വില വീണ്ടും ഉയരുന്നു

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന. പവന് 160 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 38,200 രൂപ. ഗ്രാമിന് 20 രൂപ ഉയർന്ന് 4775 ആയി.

രണ്ടു ദിവസമായി കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്നലെ വർധന രേഖപ്പെടുത്തിയിരുന്നു. പവന് 320 രൂപയാണ് ഇന്നലെ കൂടിയത്.

സ്വർണ വില ചൊവ്വാഴ്ച 760 രൂപയും ബുധനാഴ്ച 200 രൂപയും കുറഞ്ഞിരുന്നു.

Top