സ്വർണവിലയിൽ വർധന; പവന് 160 രൂപ കൂടി

കൊച്ചി: തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് മുന്നേറ്റം. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ചു. 4800 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസം തുടങ്ങിയതിനു ശേഷം സ്വർണ വില രണ്ട് തവണയാണ് കുറഞ്ഞത്. കഴിഞ്ഞമാസം ഒൻപതിന് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. 40,560 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളിൽ വില കുറയുന്നതാണ് ദൃശ്യമായത്.

Top