സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു; പവന്‌ 34,600 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന്റെ വില 34,600 രൂപയും ഗ്രമിന്റെ വില 4325 രൂപയുമായി. 34,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീല്‍ഡ് വര്‍ധിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്. യുഎസ് ഗോള്‍ഡ് ഫ്യച്ചേഴ്സാകട്ടെ 0.5ശതമാനം താഴ്ന്ന് 1,767.10 ഡോളര്‍ നിലവാരത്തിലുമെത്തി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംഎസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0. 12ശതമാനം ഉയര്‍ന്ന് 46,297 രൂപയായി. നാലുദിവസത്തെ താഴ്ചയ്ക്കുശേഷമാണ് നേരിയതോതില്‍ ഉയര്‍ന്നത്.

Top