റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില ; പവന് 36,760 രൂപയില്‍ വ്യാപാരം നടക്കുന്നു

കൊച്ചി : സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ചൊവാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,760 രൂപയിലെത്തി. 4595 രൂപയാണ് ഗ്രാമിന്റെ വില.

ജൂലായ് ആറിന് 35,800 നിലവാരത്തിയേല്ക്ക് പവന്റെ വില താഴ്ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കൂടുന്ന പ്രവണതയായിരുന്നു വിപണിയില്‍ കണ്ടത്. ഇതോടെ ഈവര്‍ഷം പവന്റെ വിലയില്‍ 7,760 രൂപയാണ് കൂടിയത്.

Top