സ്വര്‍ണം വീണ്ടും കുതിച്ചു; പവന് 600 രൂപ കൂടി, ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സ്വർണ വിലയിൽ ഇന്നും വർധന. പവന് 600 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 41,720 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 75 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 5,215 രൂപയായി.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കുറഞ്ഞ വില ഇന്നലെയാണ് വീണ്ടും വർധിച്ചത്. അതിന്റെ തുടർച്ചയാണ് ഇന്നും വില ഉയർന്നത്. ഈ മാസം തുടക്കം മുതൽ 41,000ത്തിന് മുകളിലായിരുന്നു പവന് വില. എട്ട്, ഒൻപത് തീയതികളിൽ വില ഈ മാസം ആദ്യമായി 40,000ത്തിൽ എത്തി. ഇന്നലെയും ഇന്നുമായി വില വീണ്ടും കുതിച്ചു.

Top