സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും 38,000 മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 38,000 മുകളില്‍ കടന്നു. ചൊവാഴ്ച പവന് 240 രൂപ കൂടി 38,160 രൂപയിലെത്തി. 4770 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില.

സെപ്റ്റംബര്‍ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. ഇതിനുശേഷം തുടര്‍ച്ചയായി വിലവര്‍ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 11 ഡോളര്‍ വര്‍ധിച്ച് 1,968.30 നിലവാരത്തിലെത്തി.

Top