സ്വര്‍ണ വിലയില്‍ കുറവ് ; പവന് 23,720 രൂപ

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്.

23,720 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,965 രൂപയിലെത്തിയിട്ടുണ്ട്. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണിത്.

Top