സ്വര്‍ണവിലയില്‍ കുറവ്; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 25,040 രൂപയായാണ് ഇന്നത്തെ വില. 3130 രൂപയാണ് ഗ്രാമിന്.

സ്വര്‍ണം വില ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 25,160 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അമേരിക്ക-ചൈന വ്യാപാര തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വിജയം കാണാത്തതും യുഎസിലെ സാമ്പത്തിക അടിയന്തരാവസ്ഥയും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യമുയര്‍ത്തിയതുമാണ് സ്വര്‍ണ വില എക്കാലത്തെയും ഉയരത്തിലെത്താന്‍ കാരണമായത്.

Top