സ്വര്‍ണത്തിന്റെ വില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി

gold rate

ന്യൂയോര്‍ക്ക്: സ്വര്‍ണത്തിന്റെ വില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതാണ് വിലയിടിവുണ്ടായത്. യുഎസില്‍ പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായിട്ടുണ്ട്.

സ്‌പോട്ട് ഗോള്‍ഡ് 0.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1263 ഡോളറില്‍ നിന്ന് 1244 ലേയ്ക്ക് താഴ്ന്നു. ഡിസംബര്‍ 20നു ശേഷമുള്ള താഴ്ന്ന നിലവാരമാണിത്. ഏപ്രിലിലെ ഔണ്‍സിന് 1,365 ഡോളര്‍ എന്ന ഉയര്‍ന്ന നിലവാരത്തില്‍ നിന്നുണ്ടായ നഷ്ടം ഏഴു ശതമാനമാണ്.

ആഗോള വിപണിയിലെ വില വ്യതിയാനം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. 22,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 2835 രൂപയായിരുന്നു ഗ്രാമിന്. ജൂണ്‍ 15ന് 23,120 രൂപവരെ വില ഉയര്‍ന്നിരുന്നു.

Top