ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവ് ; പവൻ 21,400 രൂപ

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വര്‍ണവിലയില്‍ തുടർച്ചയായ ഇടിവാണ് ഉണ്ടായത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടന്നത്.

ഇന്നലെ രാവിലെ പവന് 21,520 രൂപയില്‍ ആരംഭിച്ച വ്യാപാരം വൈകിട്ടോടെ 120 രൂപ കുറഞ്ഞു പവന് 21,400 എന്ന നിരക്കിലെത്തി.

പവന് 21,400 എന്ന നിരക്കിലാണ് ഇന്നും വ്യാപാരം തുടരുന്നത്. ഗ്രാമിന് 2,675 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും ഉണ്ടായത്.

Top